Kerala
വയനാട്: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എൻ.എം. വിജയന്റെ കുടുംബത്തിന്റെ ബത്തേരി അര്‍ബന്‍ ബാങ്കിലെ കട ബാധ്യത എത്രയും പെട്ടെന്ന് തീര്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഇതില്‍ നിയമപരമായ ബാധ്യത പാര്‍ട്ടിക്കില്ല. എന്നാല്‍ ധാര്‍മിക ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കടബാധ്യത കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ ഏറ്റെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. വിജയന്റെ കടബാധ്യത കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉത്തരവാദിത്തത്തില്‍ അടച്ചു തീര്‍ക്കും. ഞങ്ങള്‍ ഏറ്റെടുത്തത് അടയ്ക്കാന്‍ വേണ്ടിയാണ്. ഏറ്റെടുത്താല്‍ ഏറ്റെടുത്തത് തന്നെയാണ്.
സാമ്പത്തിക പ്രയാസമുള്ള പാര്‍ട്ടിയാണ് ഞങ്ങളുടേത്. എങ്കില്‍ പോലും ആ ഉത്തരവാദിത്തം ഏറ്റെടുത്തത്. നിയമപരമായ ബാധ്യതയല്ല, ഒരു കോണ്‍ഗ്രസ് കുടുംബത്തെ സഹായിക്കാനുള്ള സന്മനസിന്റെ ഭാഗമായിട്ടാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: പി.വി.അൻവറിനെ കൈവിട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഒറ്റയാന്മാർ ഒറ്റപ്പെടും. അവർ ആദ്യം ഒറ്റയ്ക്ക് നടക്കും പിന്നെ ഒറ്റപ്പെടുമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
നിലന്പൂരിൽ അൻവർ വോട്ട് പിടിക്കുമെന്ന് നേരത്തെ അറിയാമായിരുന്നു. എന്നാൽ അൻവർ വോട്ട് പിടിച്ചാലും യുഡിഎഫിന് തിളക്കമാർന്ന ജയം ലഭിക്കുമെന്ന് യുഡിഎഫ് ജയിക്കുമെന്ന് ഉറപ്പായിരുന്നു.
അൻവറിന്റെ കാര്യത്തിൽ സതീശൻ പറഞ്ഞത് തന്നെയാണ് മുന്നണി തീരുമാനം. അടച്ച വാതിൽ തുറക്കാൻ താക്കോൽ ഉണ്ടല്ലോ എന്ന് പറഞ്ഞത് പൊതു നിലപാടാണ്. അൻവറിന്റെ കാര്യത്തിൽ അല്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: പി.വി.അൻവറിന്റെ യുഡിഎഫ് പ്രവേശനം ചർച്ച ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അൻവറിനെ തങ്ങൾ കൂട്ടാത്തതല്ലെന്നും സ്വയം അകന്നുപോയതാണെന്നും അദ്ദേഹം പ്രതികരിച്ചു.
അൻവറിന്റെ വ്യക്തതയില്ലായ്മയും ക്ലിപ്തത ഇല്ലായ്മയും ഇതിന് കാരണമായി. നിലന്പൂരിലെ തെരഞ്ഞടുപ്പ് ഫലം അവലോകനം ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി.വി.അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടില്ലെന്ന് നിലന്പൂരിലെ ഫലം വന്നത്തിന് പിന്നാലെ സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. ആവശ്യമുണ്ടെങ്കില്‍ അത് തുറക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Kerala
ഇരിട്ടി: രാജ്ഭവൻ രാഷ്ട്രീയ പ്രവർത്തനത്തിന്റെ സംഘാടകസമിതി ഓഫീസായി അധഃപതിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. രാജ്ഭവനിൽ നടന്ന ചടങ്ങിൽനിന്ന് വിദ്യാഭ്യാസമന്ത്രി ഇറങ്ങിപ്പോയതു സംബന്ധിച്ച് ഇരിട്ടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ പങ്കെടുക്കേണ്ട ഗവർണർ പരിപാടിയുടെ സംഘാടകനായി സ്വയം മാറുകയാണ്. രാജ്ഭവനെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ വേദിയാക്കുന്നതു ശരിയല്ല. ഗവർണർ ചുമതലയേൽക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് രാഷ്ട്രീയത്തിനതീതമായ ബന്ധം സ്ഥാപിക്കാൻ ശ്രമം നടത്തിയിരുന്നു.
എന്നാൽ, ഗവർണറുടെ ഉള്ളിലെ രാഷ്ട്രീയം ക്രമേണ തികട്ടിവരികയാണ്. ഇതാണിപ്പോൾ രാജ്ഭവനിൽ കണ്ടുവരുന്നത്. ജീവൽപ്രശ്നങ്ങൾ ഉയർത്തി യുഡിഎഫ് നിലമ്പൂരിൽ നടത്തിയ പ്രചാരണം നന്നായി ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.
നിലമ്പൂരിൽ 15,000ത്തിൽ കുറയാത്ത ഭൂരിപക്ഷത്തിന് യുഡിഎഫ് വിജയിക്കുമെന്നും, മലപ്പട്ടത്ത് 24നു ഗാന്ധിപ്രതിമ സ്ഥാപിക്കുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.